കാർത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ ആരംഭിച്ചു

March 14, 2019 0 By Editor

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലുള്ള “കൈദി” എന്ന സിനിമയിൽ അഭിനയിച്ച് വരുന്ന കാർത്തി, ആ സിനിമ പൂർത്തിയാകുന്നതോടെ അടുത്ത പുതിയ സിനിമയ്ക്കായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. കാർത്തിയുടെ 19- മത്‌ സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ ഇന്ന് ചെന്നൈയിൽ തുടങ്ങി. “റെമോ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ തന്റെ കഴിവു തെളിയിച്ച ഭാഗ്യരാജ് കണ്ണനാണ് സംവിധായകൻ. “ഗീതാ ഗോവിന്ദ” ത്തിലൂടെ ശ്രദ്ധേയയായ രഷ്മികാ മാണ്ടന്നയാണ്‌ ഈ ചിത്രത്തിൽ കാർത്തിയുടെ നായിക.
ഡ്രീം വാരിയർ പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു,എസ്. ആര്‍. പ്രഭു എന്നിവരാണ് “കാർത്തി-19″ന്റെ നിർമ്മാതാക്കൾ