കോഴിക്കോട്: അവധി കഴിഞ്ഞെത്തിയ സഹപാഠികള്‍ക്കൊപ്പം രണ്ടാം പ്രവേശനോത്സവം ആഘോഷിച്ച്, ഓണസദ്യയുണ്ട് വിദ്യാര്‍ഥികള്‍. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ഹൈസ്‌കൂളിലാണ് കൂട്ടികള്‍ക്ക് സന്തോഷം പകര്‍ന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 2000 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. ഇവരില്‍ 40 ശതമാനം വിദ്യാര്‍ഥികളും ദുരിതബാധിതരാണ്. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായിരുന്ന ചെറുവറ്റ, മൂഴിക്കല്‍ പ്രദേശത്തുനിന്ന് അനേകം വിദ്യാര്‍ഥികളും അധ്യാപകരുമുണ്ട്. പ്രദേശത്ത് ആദ്യത്തെ വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്ന പലരും വാടകവീടുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ രണ്ടാമത്തെ വെള്ളപ്പൊക്കത്തില്‍ വാടക വീടുകളും വെള്ളത്തിലായി. യൂണിഫോമും പുസ്തകങ്ങളും വെള്ളത്തിലായി. പൂര്‍ണമായും വീടു നഷ്ടപ്പെട്ടവരുണ്ട്. ദുരിതകാലം...
" />
Headlines