മുംബൈ: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ ബില്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. ഒക്ടോബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ റാലിഗാന്‍ സിദ്ധിലാണ് അനിശ്ചിതകാല നിരാഹാര സമരം. അഴിമതി മുക്ത രാജ്യത്തിനായി എല്ലാവരും സമരത്തില്‍ പങ്കെടുക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചിലും അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേന്ദ്രമന്ത്രി ഗജേന്ദ്ര...
" />
Headlines