തിരുവനന്തപുരം: താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനം തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശജനകവുമായിരുന്നെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ഈ വിഷയത്തോടുള്ള സംഘടനയുടെ സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നതോടെയാണ് വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്. എന്നാല്‍ മോഹന്‍ലാലിന്റെ വാദത്തെ തള്ളുന്ന നിലപാടാണ് ഡബ്ല്യു.സി.സി സ്വീകരിച്ചത്....
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector