മുക്കം: ജില്ലയുടെ കിഴക്കന്‍ മേഖല മദ്യമയക്ക് മരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമായി മാറുന്നു. കഴിഞ്ഞ മാസത്തിനിടെ മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് അഞ്ച് കഞ്ചാവ് കേസുകളാണ്. തിരുവമ്പാടി, കുന്നമംഗലം, താമരശേരി, കൊടുവള്ളി ഉള്‍പ്പെടെയുള്ള സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വേറെയും. എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടാതെയുള്ള കണക്കുകളാണിത്. യുവാകളാണധികവും ഇത്തരം മയക്ക് മരുന്ന് വില്‍പ്പനയുടെ പ്രധാന കണ്ണികള്‍. ഇടയ്ക്കിടെ ലഹരി വില്‍പ്പനക്കാരെ പിടികൂടിയിട്ടും വിപണനം കൂടിക്കൊണ്ടിരിക്കുകയുമാണ്. കഞ്ചാവ് വില്‍പ്പന സംഘത്തിലെ...
" />
Headlines