കോട്ടയം: നഗരമധ്യത്തില്‍ മദ്ധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയം ഭാരത് ആശുപത്രിയിലേക്കുള്ള റോഡിന് സമീപത്തെ പോസ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് തട്ടി നില്‍ക്കുന്ന നിലയിലാണ്. അതിനാല്‍ തന്നെ കൊലപാതകമായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
" />