മലയാള സിനിമയിലെ യുവതാരം നീരജ് മാധവ് ഹിന്ദിയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്‌സിരീസിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു നടന് ആമസോണ്‍ വെബ് സിരീസില്‍ അഭിനയിക്കുവാനുളള അവസരം ലഭിക്കുന്നത്. ഹിന്ദിയില്‍ നിന്ന് മനോജ് ബജ്‌പേയ്, തെന്നിന്ത്യയില്‍ നിന്ന് പ്രിയാമണി തുടങ്ങിയവരും വെബ് സിരീസില്‍ അഭിനയിക്കുന്നുണ്ട്. ഗോ ഗോവ ഗോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ രാജ്-കൃഷ്ണ ടീമാണ് ത്രില്ലര്‍ സ്വഭാവത്തിലുളള ഈ സിരീസ് ഒരുക്കുന്നത്.നിലവില്‍ മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നീരജ്...
" />
Headlines