കൊച്ചി: താരസംഘടനയായ ‘അമ്മ’യും നടീനടന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുവനടന്‍ നിവിന്‍ പോളി രംഗത്ത്. ശരിയായ തീരുമാനങ്ങളാണ് ‘അമ്മ’ കൈക്കൊള്ളുന്നതെന്നും ആ സംഘടനയിലെ അംഗമെന്ന നിലയില്‍ ആ തീരുമാനങ്ങളെ അംഗീകരിക്കുന്നതായും നിവിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടത് അടക്കമുള്ള വിഷയത്തില്‍ യുവതാരങ്ങള്‍ മൗനം പാലിച്ചത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് നിവിന്‍ നിലപാട് വ്യക്തമാക്കിയത്. ‘അമ്മ’യിലെ ഒരംഗമാണ് ഞാന്‍. സംഘടനയുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുമുണ്ട്. സംഘടനയിലെ അംഗമെന്ന നിലയ്ക്ക് അമ്മയുടെ തീരുമാനങ്ങളെ ഞാന്‍ അംഗീകരിക്കുന്നു....
" />