മലപ്പുറം: പതഞ്ഞൊഴുകി വന്ന കടലുണ്ടിപ്പുഴയുടെ വെള്ളപ്പാച്ചിലില്‍നിന്ന് മതില്‍ചാടിക്കടന്നും ഊടുവഴിയിലൂടെ പാഞ്ഞും രക്ഷാപ്രവര്‍ത്തകര്‍ കാത്തത് 26 കുഞ്ഞുങ്ങളെ. ജില്ലാ പഞ്ചായത്ത് കാര്യാലയം അവര്‍ക്കുവേണ്ടി ദുരിതാശ്വാസ ക്യാംപ് ആയി. ഒരുപക്ഷേ, സംസ്ഥാനത്തെ ഒരേയൊരു ‘കുട്ടിക്ക്യാംപ്’. പ്രളയത്തില്‍ വെള്ളം കയറിയ മലപ്പുറം മൈലപ്പുറത്തെ ശിശുപരിചരണ – ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളാണ് ക്യാംപിലുള്ളത്. നവജാത ശിശുക്കള്‍ മുതല്‍ ആറുവയസ്സുവരെ പ്രായമുള്ളവര്‍. ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം ക്യാംപില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. 16ന് രാത്രി കടലുണ്ടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം...
" />
Headlines