പ്രമേയം കേന്ദ്രത്തിന് സമര്‍പ്പിച്ചു; പശുവിനെ രാഷ്ട്രമാതാവാക്കണം

പ്രമേയം കേന്ദ്രത്തിന് സമര്‍പ്പിച്ചു; പശുവിനെ രാഷ്ട്രമാതാവാക്കണം

September 20, 2018 0 By Editor

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന പ്രമേയം കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പശുക്കള്‍ക്ക് മാതാവിന്റെ സ്ഥാനം നല്‍കി ആദരിക്കണമെന്ന പ്രമേയം നിയമസഭയില്‍ പാസാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് ബുധനാഴ്ച നടന്ന യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കുന്നതിന് മുന്‍പ് പശുവിന്റെ സവിശേഷതകളെക്കുറിച്ച് പ്രസംഗവും ഉണ്ടായിരുന്നു. ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക മൃഗമാണ് പശു എന്നതായിരുന്നു പ്രസംഗത്തിലെ ഉള്ളടക്കം. ഗോമൂത്രം പോലും ഔഷധ മൂല്യമുള്ളതാണെന്നും, പശു മാതൃത്വത്തിന്റെ സ്വരൂപമാണെന്നും പ്രമേയ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഗോവധം രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും രേഖ ആര്യ കൂട്ടിച്ചേര്‍ത്തു.