സംസ്ഥാനത്തിൻ്റെ വിശപ്പു തീരണമെങ്കിൽ ബംഗാളികളുടെ വിയർപ്പ്  ഒഴുകണം

സംസ്ഥാനത്തിൻ്റെ വിശപ്പു തീരണമെങ്കിൽ ബംഗാളികളുടെ വിയർപ്പ് ഒഴുകണം

October 25, 2018 0 By Editor

സിന്ധുര നായർ

വടക്കാഞ്ചേരി: കേരള സംസ്ഥാനത്തിൻ്റെ വിശപ്പു തീരണമെങ്കിൽ ബംഗാളികളുടെ വിയർപ്പ് ഒഴുകണം’ കാർഷിക മേഖലയിൽ നിന്നും നമ്മുടെ നാട്ടിലുള്ളവർ പുറകോട്ടു പോയതോടെ നിലവിലുള്ള കൃഷിയെ പരിപോഷിപ്പിക്കുന്നതിനായി ആശ്രയിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളേയാണ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കൃഷിയിടങ്ങളിൽ ജോലിക്ക് കൂടുതലും, ബംഗാളികളും, കൊൽക്കത്തക്കാരുമാണ്.വയലുകളിൽ ഞാറുനടുന്നതു മുതൽ നെല്ല് കൊയ്യുന്നതു വരെ ഇതര സംസ്ഥാന തൊഴിലാളികളാണ്.ഇവർ ഇല്ലെങ്കിൽ പാടങ്ങളിലെ കൃഷിപണിയെല്ലാം അവതാളത്തിലാകുമെന്നായിട്ടുണ്ട്. പണ്ട് പാടങ്ങളിലെ പണിയ്ക്ക് സ്ത്രീകളായിരുന്നു ഇറങ്ങിയിരുന്നത്. എന്നാൽ പുതുതലമുറ മുഖം തിരിച്ചതോടെ നെൽവയലുകളിൽ സ്ത്രീകളുടെ സാന്നിധ്യം തീരെ ഇല്ലാതായി. ഒരു ഏക്കർ ഞാറുനടുന്നതിന് 3,500 രൂപാ മുതൽ 4,000 രൂപ വരെയാണ് കൂലി. നെൽകൃഷി മാത്രമല്ല നേന്ത്രവാഴത്തോട്ടങ്ങളിലും, പച്ചക്കറി തോട്ടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ് ഇപ്പോൾ പണിയെടുക്കുന്നത് ”

 

 

——————————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )