നവീകരിച്ച 2018 ഹോണ്ട ആക്ടിവഐ വിപണിയിലെത്തി. 50,010 രൂപയാണ് പുതിയ ആക്ടിവഐയ്ക്ക് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുറംമോടിയിലുള്ള ചെറിയ മിനുക്കുപ്പണികളും കൂടുതല്‍ ഫീച്ചറുകളും പുതിയ സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണീയതയാണ്. സാധാരണ ആക്ടിവയെ അപേക്ഷിച്ചു മെലിഞ്ഞ ആകാരമാണ് ആക്ടിവഐയ്ക്ക്. മോഡലിന് ഭാരവും കുറവാണ്. സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആക്ടിവഐയെ ഹോണ്ട വിപണിയില്‍ കൊണ്ടുവരുന്നത്. പുതിയ 2018 ഹോണ്ട ആക്ടിവഐയില്‍ അഞ്ചു നിറങ്ങള്‍ ലഭിക്കും. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്‌സിസ്...
" />
Headlines