കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്‌സ്പ്രസ്സിനെ കാസര്‍കോട് തടഞ്ഞ് വെച്ചു. വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്‌സ്പ്രസില്‍ കയറിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയാണ് എട്ട് മണിയോടെ കാസര്‍കോട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. തുടര്‍ന്ന് അര മണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന് മുമ്പില്‍ കുത്തിയിരുന്ന് തടഞ്ഞുവെച്ച് സമരം നടത്തി. പ്രതിഷേധ സമരത്തില്‍ മുസ്ലിം...
" />
Headlines