തിരൂര്‍ (മലപ്പുറം): മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പൊന്നാന്നി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മണലുമായി പോകുന്നതിനിടെ രണ്ട് യുവാക്കള്‍ ശക്തമായ ഒഴുക്കുള്ള പുഴയില്‍ ചാടിയത്. തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടുകയായിരുന്നു.
" />
Headlines