തിരുവനന്തപുരം: ട്രാന്‍സ്ജന്റേഴ്‌സിന് സഹായ ഹസ്തവുമായി ഹെല്‍പ് ലൈന്‍ നമ്പരും, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ സെല്ലും വരുന്നു. സംസ്ഥാനത്ത് എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഹെല്‍പ്പ് ലൈന്‍ നമ്പരിലേയ്ക്ക് സഹായത്തിനായി വിളിക്കാം. ട്രാന്‍സ്ജന്റേഴ്‌സ് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അക്രമങ്ങള്‍ തടയുകയെന്നതാണ് സെല്ലിന്റെ പ്രധാന ഉദേശം. ഹെല്‍പ് ലൈന്‍ നമ്പര്‍:1800 425 2147. സാമൂഹ്യ നീതി വകുപ്പിന് കീഴിലായിരിക്കും ട്രാന്‍സ്ജന്റേഴ്‌സ് സെല്‍ പ്രവര്‍ത്തിക്കുക. സെല്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
" />
Headlines