അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ്ജെ പെരേരാ ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക്

അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ്ജെ പെരേരാ ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക്

August 16, 2021 0 By Editor

കൊച്ചി: അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ്ജെ പെരേരാ ഡയസ് പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. താരത്തെ ഒരു വര്‍ഷത്തേക്കാണ് ക്ലബ്ബ് വാങ്ങുന്നത്. ഉടന്‍ തന്നെ കരാര്‍ പ്രാബല്യത്തില്‍ വരും. അര്‍ജന്റീനയിലെ പ്ലാറ്റെന്‍സ് ക്ലബ്ബിന് വേണ്ടിയാണ് താരം നിലവില്‍ കളിക്കുന്നത്. നേരത്തെ ചിലി, ബൊളീവീയ, മെക്‌സിക്കോ, മലേസ്യ എന്നിവടങ്ങളില്‍ കളിച്ചിട്ടുണ്ട്. മലേസ്യന്‍ ക്ലബ്ബിനായി ഒരു സീസണില്‍ 30 ഗോളുകള്‍ നേടിയ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ അഡ്രിയാന്‍ ലൂനാ(ഉറുഗ്വെ മിഡ്ഫീല്‍ഡര്‍), എനിസ് സിപോവിക്ക് (ബോസ്‌നിയാ-സെന്റര്‍ ബാക്ക്) എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.