
ലോക മുത്തശ്ശിക്ക് വിട
April 23, 2018ടോക്കിയോ: ഏഴു മാസം മുമ്പ് ലോകമുത്തശ്ശിപ്പട്ടം കിട്ടിയ ജപ്പാനിലെ നാബി തജിമ 117ാം വയസ്സില്‍ വിടവാങ്ങി. ക്യുഷു ദ്വീപിലുള്ള കികായ് പട്ടണത്തിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1900 ഓഗസ്റ്റ് നാലിന് ജനിച്ച തജിമ നൂറ്റിയറുപതിലേറെ പിന്മുറക്കാരെ കണ്ടിട്ടുണ്ട്. ജമൈക്കന്‍ സ്വദേശിയായ വൈലെറ്റ് ബൗണിന്റെ മരണത്തിനുശേഷമാണ് തജിമയെ ലോകമുത്തശ്ശിയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. തജിമയെ ലോകമുത്തശ്ശിയായി അംഗീകരിക്കുന്ന നടപടികളുടെ അവസാനഘട്ടത്തിലായിരുന്നു ഗിന്നസ് അധികൃതര്‍.
ജപ്പാനിലെ ചിയോ യോഷിഡയാണ് പുതിയ ലോകമുത്തശ്ശി. 117വര്‍ഷവും 10 ദിവസവുമാണ് മുത്തശ്ശിയുടെ പ്രായം. ഈ മാസമാദ്യം, ജപ്പാന്‍കാരന്‍ മസാസോ നോനാക ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനായി ഗിന്നസുകാര്‍ പ്രഖ്യാപിച്ചിരുന്നു.