ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചു

August 8, 2018 0 By Editor

സാന്‍ ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപപ്പായ ആന്‍ഡ്രോയിഡ് പി ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ ഈ വേര്‍ഷന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര് ആന്‍ഡ്രോയിഡ് പൈ എന്നാണ്. മധുരപലഹാരങ്ങളുടെ പേരില്‍ ഓരോ വേര്‍ഷനുകള്‍ക്ക് പേരിടുന്ന പതിവ് ഗൂഗിള്‍ ഇത്തവണയും തെറ്റിച്ചില്ല.

ഉടനെ തന്നെ ഗൂഗിള്‍ പിക്‌സല്‍ സീരിസില്‍പെട്ട എല്ലാ ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് പൈ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങും. എസ്സെന്‍ഷ്യല്‍ ഫോണ്‍, വണ്‍പ്ലസ് 6, നോകിയ 7 പ്ലസ്, നോക്കിയ 6.1, നോക്കിയ 8 സിറോക്കൊ, സാംസങിന്റെ പ്രീമിയം നിരയിലുള്ള ഫോണുകള്‍, ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ മോഡലുകള്‍, വണ്‍പ്ലസ് 5ടി, വണ്‍പ്ലസ് 5 മോഡലുകള്‍ എന്നിവയ്‌ക്കെല്ലാം അപ്‌ഡേറ്റ് ആദ്യ ഘട്ടത്തില്‍ ലഭ്യമാകും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam