എ.കെ ആന്റണിയുടെ ഇടപെടലാണ് റഫാല്‍ വിമാന കരാര്‍ മുടങ്ങാന്‍ കാരണമെന്ന് നിര്‍മല സീതാരാമന്‍

എ.കെ ആന്റണിയുടെ ഇടപെടലാണ് റഫാല്‍ വിമാന കരാര്‍ മുടങ്ങാന്‍ കാരണമെന്ന് നിര്‍മല സീതാരാമന്‍

September 15, 2018 0 By Editor

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നടത്തിയ അസാധാരണ ഇടപെടല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് റഫാല്‍ േപാര്‍വിമാന കരാര്‍ മുടങ്ങുന്നതിന് വഴിവൈച്ചന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 126 റഫാല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് ലഭ്യമാക്കുന്നതിനായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ശ്രമം. അതില്‍ നല്ലപങ്കും നിര്‍മിക്കുന്നതില്‍ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ ഉദ്ദേശിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനുള്ള സാേങ്കതിക മികവിനെക്കുറിച്ച സംശയങ്ങളും കരാറിന് വഴിമുടക്കിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

വിമാന ഇടപാടിന്റെ വില നിര്‍ണയ സമിതി 2013ല്‍ റഫാല്‍ കരാറിന് അന്തിമരൂപം നല്‍കുന്നതിനിടയിലാണ് എ.കെ. ആന്റണിയുടെ ഇടപെടല്‍ ഉണ്ടായത്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ നിര്‍മല സീതാരാമന്‍ നല്‍കിയില്ല.

ഇന്ത്യയില്‍ വിമാനം നിര്‍മിച്ചാല്‍ ചെലവ് ഗണ്യമായി കൂടുമെന്ന കാഴ്ചപ്പാട് ചര്‍ച്ചകളില്‍ റഫാല്‍ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ പ്രകടിപ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വിമാനത്തിന്റെ ഗുണമേന്മയെക്കുറിച്ച് സംശയവും അവര്‍ പ്രകടിപ്പിച്ചു. വിമാനത്തിന്റെ ശേഷി സംബന്ധിച്ച ഉറപ്പ് വ്യോമസേന ആവശ്യപ്പെട്ടു. എന്നാല്‍, അത്തരമൊരു ഗാരന്റി നല്‍കാന്‍ എച്ച്.എ.എല്ലിനു കഴിഞ്ഞില്ല. യു.പി.എ സര്‍ക്കാര്‍ ഉദ്ദേശിച്ചതിനെക്കാള്‍ മികവുള്ള പോര്‍വിമാന സജ്ജീകരണങ്ങളാണ് പുതിയ റഫാല്‍ കരാര്‍ വഴി വ്യോമസേനക്ക് കിട്ടുകയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

നേരത്തേ പറഞ്ഞതിനെക്കാള്‍ ഒമ്പതു ശതമാനം ചെലവു കുറവുമാണ്. 526 കോടി രൂപക്ക് വിമാനം വാങ്ങാനാണ് യു.പി.എ സര്‍ക്കാര്‍ പദ്ധതിയിട്ടതെന്ന് പറയുന്നുണ്ട്. എന്നാല്‍, അത്തരമൊരു വിമാനത്തിന് പറക്കാന്‍ മാത്രമേ കഴിയൂ. ആക്രമണ സംവിധാനങ്ങള്‍ക്കുള്ള ചെലവ് പുറമെയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാര്‍ ഇപ്പോഴില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇടനിലക്കാരില്ലാതെ പടക്കോപ്പ് വാങ്ങാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഈ സര്‍ക്കാറിനു കഴിഞ്ഞെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.