സെര്‍വര്‍ തകരാറിലായി: സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു

സെര്‍വര്‍ തകരാറിലായി: സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു

September 26, 2018 0 By Editor

തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് മിക്കയിടത്തും റേഷന്‍ കടകള്‍ അടച്ചു.

കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉച്ചവരെ കടകള്‍ തുറക്കില്ലെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു.