
പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നു റിപ്പോർട്ടുകൾ
November 5, 2018പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു,ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.ശബരിമലയില്‍ യുവതീ പ്രവേശനം തടയാനുറച്ച് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മുന്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷും ഇതിന് നേതൃത്വം നല്‍കും. ഇരുവരും അതീവ രഹസ്യമായി സന്നിധാനത്തേക്ക് തിരിച്ചതായാണ് സൂചനയെന്നും റിപ്പോർട്ട് ചെയുന്നു.ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ ബിജെപിക്കാര്‍ സന്നിധാനത്തുണ്ടാകും. മാധ്യമപ്രവര്‍ത്തകരെപ്പോലും നിലയ്ക്കലില്‍ തടഞ്ഞാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഇതിനെ മറികടന്നാകും സുരേന്ദ്രനും രാജേഷും സന്നിധാനത്ത് എത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളില്‍ നിന്നുള്ള ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും സന്നിധാനത്തുണ്ടാകും