ശാസ്താംപാട്ട് കലാകാരൻ അകമല ശ്രീധരന് ജന്മനാടിൻ്റെ സ്നേഹോഷ്മളമായ ആദരം

November 11, 2018 0 By Editor

വടക്കാഞ്ചേരി: ശാസ്താംപാട്ട് കലാകാരൻ അകമല ശ്രീധരന് ജന്മനാടിൻ്റെ സ്നേഹോഷ്മളമായ ആദരം. 55 വർഷത്തോളമായി ശാസ്താംപാട്ട് രംഗത്ത് നിറസാന്നിധ്യമാണ് അകമല താഴത്തുപുരയ്ക്കൽ വീട്ടിൽ 74 വയസ്സുള്ള ശ്രീധരൻ. കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിൻ്റെ മകരജ്യോതി സുവർണ്ണ മുദ്ര പുരസ്ക്കാരം ശ്രീധരന് ലഭിച്ചു. ഇതിനോടകം തന്നെ നിരവധി പുരസ്ക്കാരങ്ങ ൾക്ക് അർഹനായിട്ടുണ്ട്. ഓരോ അയ്യപ്പൻ വിളക്കാഘോഷത്തിലും ശാസ്താംപാട്ട് കലയുടെ പഴമയും, തനിമയും കൃത്യതയും നഷ്ടപ്പെടാതെ തന്മയത്വത്തോടെ അവതരിപ്പിക്കാനുളള കഴിവ് പ്രശംസനീയമാണ്.ജന്മനാട്ടിലെ ദേശവിളക്കാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീധരന് സ്വീകരണം നൽകി. എങ്കക്കാട് പൂരക്കമ്മറ്റി ഹാളിൽ നടന്ന ചടങ്ങ് വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര ഉദ്ഘാടനം ചെയ്യുകയും ശ്രീധരനെ പൊന്നാടയണിയിച്ച് ഫലകം കൈമാറി. നഗരസഭാ ചെയർപേഴ്സൺ: ശിവപ്രിയാ സന്തോഷ്, പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.കെ.പ്രമോദ്കുമാർ, അഡ്വ: സി.വിജയൻ, ഗിരീഷ് മേലേമ്പാട്ട്, ശാസ്താംപാട്ട് കലാകാരൻ .. അന്തിക്കാട് രാജൻ, വിളക്കാ ഘോഷക്കമ്മറ്റി ഭാരവാഹികളായ അനുമോദ്, മനീഷ്, നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

(റിപ്പോർട്ട് : സിന്ദൂര നായർ )