
നിപരോഗത്തെ കൈമെയ് മറന്ന് പ്രതിരോധിക്കാന്‍ സന്നദ്ധരായവരെ സര്‍ക്കാര്‍ കൈവിട്ടു
November 14, 2018നിപരോഗത്തെ കൈമെയ് മറന്ന് പ്രതിരോധിക്കാന്‍ സന്നദ്ധരായിരുന്ന 42 യോളം താത്‌കാലിക ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാളെ മുതല്‍ 42 പേര്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.നിപയെ പ്രതിരോധിക്കാന്‍ കൈകോര്‍ത്ത ഇവര്‍ക്ക് ജോലി നഷ്‌ടമാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനിടയ്‌ക്കാണ് ജീവനക്കാരുടെ പിരിച്ചു വിടല്‍.ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്.