നോക്കുകുത്തിയായി തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ദിശാസൂചിക

നോക്കുകുത്തിയായി തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ദിശാസൂചിക

November 21, 2018 0 By Editor

വടക്കാഞ്ചേരി: തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ നിന്നിരുന്ന ദിശാസൂചിക നോക്കുകുത്തിയായി. പ്രധാന പാതയിലാണ് ഈ ദിശാസൂചിക നിന്നിരുന്നത്. മിണലൂരിലെ റോഡിൻ്റെ ഗതി മനസ്സിലാക്കി തരുന്ന ദിശാ സൂചികയാണ് റോഡിനു സമീപമുള്ള പറമ്പിലേക്ക് നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്. സംസ്ഥാന പാതയിൽ രാവും,, പകലുമില്ലാതെ വാഹനങ്ങൾ തലങ്ങും, വിലങ്ങും പായുന്ന ഈ റോഡിൽ ദിശാസൂചികയുടെ അഭാവം അപകടം ക്ഷണിച്ചു വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിരവധി അപകടങ്ങൾ നടന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ദിശാ സൂചികയാണ് ഇപ്പോൾ നിലംപൊത്താവുന്ന അവസ്ഥയിൽ നിലകൊള്ളു ന്നത്. എത്രയും പെട്ടെന്ന് അധികൃതർ വേണ്ട നടപികൾ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Report: സിന്ദൂര