സേവാഭാരതിയുടെ ഭൂമി സമർപ്പണം നടന്നു

സേവാഭാരതിയുടെ ഭൂമി സമർപ്പണം നടന്നു

December 23, 2018 0 By Editor

വടക്കാഞ്ചേരി: ഒട്ടേറെ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ ചെയ്ത് ജനമനം കീഴടക്കിയ ചെറുതുരുത്തി സേവാഭാരതി വീണ്ടും പുത്തൻ ചുവടുവയ്പിലേക്ക് . പ്രളയക്കെടുതിയിൽ നാല് ജീവൻ നഷ്ടപ്പെടുകയും, വാസയോഗ്യമായ വീടുകൾ ഇല്ലാതാവുകയും ചെയ്ത ദേശമംഗലം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പള്ളം കൊറ്റ മ്പത്തൂർ കോളനിയിലെ പതിനേഴ് കുടുംബങ്ങൾക്ക് സേവാഭാരതിയുടെ സഹായഹസ്തം. കൊറ്റ മ്പത്തൂർ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് റിട്ടയേർഡ് ഡി.ജി.പി.:.ടി.പി.സെൻകുമാർ ഭൂമി സമർപ്പണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുപ്പതിനായിരം കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചാലേ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങൂവെന്ന വാശിയിലാണ് സർക്കാരെന്ന് റിട്ടയേർഡ് ഡി ജി പി. ടി.പി.സെൻകമാർ പറഞ്ഞു. മതിൽ പണിയാൻ വരുന്നവർ രണ്ടു ഇഷ്ടിക വീതം കൊണ്ടു വന്നാൽ പ്രളയക്കെടുതിയിൽ വീട് നഷടപ്പെട്ടവർക്കെല്ലാവർക്കും വീട് വയ്ക്കാൻ ഉള്ള ഇഷ്ടിക ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പതിനേഴ് കുടുംബങ്ങൾക്ക് 4 സെൻ്റ് ഭൂമി വീതമാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ നൽകിയത്. സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ .. മേജർ ജനറൽ. ഡോ : വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി: യു.എൻ.ഹരിദാസ്, ആർ.എസ്സ്.എസ്സ്. പ്രാന്തസംഘചാലക്: പി ഇ .ബി.മേനോൻ , പി.ആർ.രാജ് കുമാർ, ടി.പി.രാജൻ, തുടങ്ങിയവർ പങ്കെടുത്തു.

Report: സിന്ധുരാനായർ