
മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിയുടെ സഹോദരന്‍ അറസ്റ്റില്‍
February 15, 2019മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിയുടെ സഹോദരന്‍ അല്‍ അമീന്‍ കസ്റ്റഡിയില്‍. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സഹോദരനെ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി സ്പെഷ്യല്‍ ടീമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പീഡനകേസില്‍ പ്രതിയായ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഖാസിമി ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.