വരള്‍ച്ചയെ അതിജീവിക്കാന്‍ ട്വന്‍റി20 ജലസംരക്ഷണം ഉറപ്പുവരുത്താന്‍ വ്യത്യസ്ത പദ്ധതികള്‍

February 27, 2019 0 By Editor
കൊച്ചി: ജലശ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് വരള്‍ച്ചയെ തുടച്ചുനീക്കി പുതിയ ജല ഉപഭോക സംസ്കാരം സൃഷ്ടിക്കാന്‍ ട്വന്‍റി20. വിവിധ ജലസംരക്ഷണ പദ്ധതിയിലൂടെ പഞ്ചായത്തില്‍ നിന്ന് കുടിവെള്ളക്ഷാമം തുടച്ചു നീക്കി വരള്‍ച്ചയെ അതിജീവിക്കുകയാണ് ട്വന്‍റി20 ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിലെ ഓരോ തോടുകളും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി കരിങ്കല്‍ ഭിത്തികള്‍ കെട്ടി സംരക്ഷിച്ചു. 42 കോടി ചിലവില്‍ പ്രാവര്‍ത്തികമാക്കിയ ഈ പദ്ധതിയിലൂടെ പ്രദേശത്തെ ജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു.
തണ്ണീര്‍ തടങ്ങളുടെ സംരക്ഷണത്തിനായി 72 കോടി ചിലവിട്ട് 142 തടയിണകളാണ് ട്വന്‍റി20 സ്ഥാപിച്ചത്. അതോടൊപ്പം കാടുകയറിയും സംരക്ഷണ ഭിത്തിയില്ലാതെയും നശിച്ചു കിടക്കുകയായിരുന്ന തോടുകളും കനാലുകളും കിണറുകളും വൃത്തിയാക്കുകയും തരിശുഭൂമികള്‍ കൃഷിയോജ്യമാക്കുകയും ചെയ്തു.
നാടെങ്ങും വരള്‍ച നേരിടുന്ന സാഹചര്യത്തിലാണു ജലസംരക്ഷണ മേഖലയ്ക്കുൂന്നല്‍ നല്കുന്നതെന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.