കശ്മീരില്‍ ‘ഇന്ത്യന്‍ ഭീകരത’യെന്ന്; ഒ.ഐ.സി പ്രമേയം ഇന്ത്യ തള്ളി

March 4, 2019 0 By Editor

കശ്മീരിലെ സൈനിക ‘അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍’ക്കുമെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി.

യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ 46ാം വിദേശകാര്യ മന്ത്രിതല സമ്മേളനം കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരത’യെയും ജനങ്ങളെ ‘കൂട്ടമായി അന്ധന്മാരാക്കുന്ന’ പെല്ലറ്റ് ആക്രമണത്തെയും അപലപിച്ച് പാസാക്കിയ പ്രമേയമാണ് ശക്തമായ പ്രതിഷേധത്തോടെ ഇന്ത്യ തള്ളിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.