എടത്വ കോളെജിലെ വാഹനാഭ്യാസം; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു

എടത്വ കോളെജിലെ വാഹനാഭ്യാസം; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു

March 5, 2019 0 By Editor

കോളേജ് ക്യാംപസില്‍ വാഹന റേസിംഗ് നടത്തിയ സംഭവത്തില്‍ 7 വിദ്യാര്‍ത്ഥികളെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു.സാഹസിക പ്രകടനത്തിന് ഉപയോഗിച്ച 6 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടനാട് എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്ത് മോട്ടോര്‍ റേസിംഗ് നടത്തുന്ന ദൃശ്യങ്ങളും സാഹസിക പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ വാഹനത്തിനില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാകളക്ടറടക്കം ഇടപെട്ടതോടെയാണ് ക്യാംപസില്‍ സാഹസിക പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2015 ല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ വാഹനം ഇടിച്ചു വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന്, ക്യാമ്പസിനുള്ളില്‍ വാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍ പ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് എടത്വ കോളേജില്‍ മോട്ടോര്‍ റേസിംഗ് അരങ്ങേറിയത്.