കേരള ബാങ്ക്; സര്‍ക്കാരിന് തിരിച്ചടി ;ലയന പ്രമേയത്തെ യു.ഡി.എഫ് ഭരിക്കുന്ന അഞ്ച് ജില്ലാ ബാങ്കുകള്‍ എതിര്‍ത്തു

കേരള ബാങ്ക്; സര്‍ക്കാരിന് തിരിച്ചടി ;ലയന പ്രമേയത്തെ യു.ഡി.എഫ് ഭരിക്കുന്ന അഞ്ച് ജില്ലാ ബാങ്കുകള്‍ എതിര്‍ത്തു

March 7, 2019 0 By Editor

കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജില്ലാ ബാങ്കുകളുടെ ലയന പ്രമേയത്തെ യു.ഡി.എഫ് ഭരിക്കുന്ന അഞ്ച് ജില്ലാ ബാങ്കുകള്‍ എതിര്‍ത്തു. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബാങ്കുകളില്‍ ലഭിച്ചില്ല.

കേരള ബാങ്ക് രൂപീകരണത്തിന് സംസ്ഥാന സര്‍ക്കാരിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ജില്ലാ ബാങ്കുകളുടെ ലയനം. ജില്ലാ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയന പ്രമേയത്തെ അംഗീകരിക്കണണെന്നതാണ് റിസര്‍വ ബാങ്ക് നിബന്ധന. ഇന്ന് ജില്ലാ ബാങ്കുകളില്‍ നടന്ന വോട്ടെടുപ്പില്‍ ജില്ലാ ബാങ്കുകളില്‍ പ്രമേയത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത്.

ഈ പ്രതിസന്ധി മറികടക്കാന്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ജില്ലകളില്‍ കേവല ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷമെന്ന രീതി റിസര്‍വ് ബാങ്ക് അംഗീരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിലപാട് നിര്‍ണായകമാകും. ഇപ്പോഴത്തെ നില അനുസരിച്ച് അഞ്ച് ജില്ലാ ബാങ്കുകളുടെ എതിര്‍പ്പ് റിസര്‍വ് ബാങ്ക് പരിഗണിച്ചാല്‍ കേരള ബാങ്ക് രൂപീകരണവുമായി സര്‍ക്കാരിന് മുന്നോട്ട പോകുന്നതിന് തടസമാകും.