സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രം പിടിച്ചെടുക്കാനുള്ള നീക്കം ലക്ഷ്യത്തിലേക്ക്
സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രം പിടിച്ചെടുക്കാനുള്ള എസ്.ഡി.എഫ്(സിറിയന്‍ ഡെമോക്രാറ്റിക് സേന) നീക്കം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ബാഗ്ഹൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ 38 ഐ.എസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.…

സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രം പിടിച്ചെടുക്കാനുള്ള എസ്.ഡി.എഫ്(സിറിയന്‍ ഡെമോക്രാറ്റിക് സേന) നീക്കം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ബാഗ്ഹൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ 38 ഐ.എസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. മൂന്ന് എസ്.ഡി.എഫ് സൈനികരും കൊല്ലപ്പെട്ടു. കുര്‍ദ് നിയന്ത്രണത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയാണ് രാജ്യത്തെ അവസാന ഐ.എസ് കേന്ദ്രം ലക്ഷ്യമിട്ട് പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 38 ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തില്‍ മൂന്ന് സൈനികരും കൊല്ലപ്പെട്ടു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന ബാഗ്ഹൗസ് മേഖലയില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മേഖലയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും രൂക്ഷമായ ഓപ്പറേഷനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 30 ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും ഭീകര താവളങ്ങളും ആയുധപ്പുരകളും തകര്‍ത്തെന്നും അധികൃതര്‍ അറിയിച്ചു.