സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പ്രചരിച്ച കുമളിയിലെ വ്യാജ വാഹന അപകട വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കാൻ പോലീസ്

സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പ്രചരിച്ച കുമളിയിലെ വ്യാജ വാഹന അപകട വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കാൻ പോലീസ്

April 6, 2019 0 By Editor

സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പ്രചരിച്ച വ്യാജ വാഹന അപകട വാര്‍ത്ത വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. കുമളിയില്‍ ടൂറിസ്റ്റ് ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച്‌ 48 പേര്‍ മരിച്ചു. 62 പേര്‍ ആശുപത്രിയില്‍, 17 പേരുടെ നില ഗുരുതരം എന്ന വാര്‍ത്തയും അപകടത്തിന്റെ ഏതാനും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.കുമളി പൊലീസ് സ്റ്റേഷനിലേക്കും വിവിധ മാധ്യമങ്ങളുടെ ഓഫിസുകളിലേക്കും അന്വേഷണ പ്രവാഹമായിരുന്നു. 3 ദിവസമായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കുമളി മേഖലയില്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്നത് പഴയെ ഏതോ ചിത്രമാണെന്നും പൊലീസ് അറിയിച്ചു.എന്നാല്‍ ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത്രയേറെ പ്രചാരം അപകട വാര്‍ത്തയ്ക്ക് ലഭിച്ചത്. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച്‌ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.