മുസ്‍ലിം ലീഗിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

April 6, 2019 0 By Editor

മുസ്‍ലിം ലീഗിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യോഗിയെ കൂടാതെ ബി.ജെ.പി എം.എൽ.എ മജീന്ദർ സിങ് സിർസക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ലീഗ് ആവശ്യപ്പെട്ടു. യോഗിയുടെ പരാമര്‍ശം പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരാമര്‍ശത്തിന് പിന്നില്‍ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമമാണെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡൻറും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന മുസ്ലിം ലീഗ് പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.