ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

April 12, 2019 0 By Editor

ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.അഴിമതി നിരോധന നിയമപ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

14.96 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ധനകാര്യ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കേസെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കപ്പെടുന്നതും വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുന്നതും. ഹോളണ്ടില്‍നിന്നുള്ള ഒരു കമ്പനിയില്‍നിന്നാണ് ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയത്.ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുണ്ട് .