വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണുള്ളത് , ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും ; എൻ എസ് എസ്

വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണുള്ളത് , ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും ; എൻ എസ് എസ്

April 23, 2019 0 By Editor

ചങ്ങനാശ്ശേരി; വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻ എസ് എസിനുള്ളതെന്നും , ഈ തെരഞ്ഞെടുപ്പിൽ ആ നിലപാട് പ്രതിഫലിക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു .വിശ്വാസികൾ എവിടെയൊക്കെയുണ്ടോ ,അവിടെയൊക്കെ ഈ പ്രതിഫലനം ഉണ്ടാകും .എല്ലാവർക്കും വിജയാശംസകൾ നേർന്നിട്ടുണ്ട് ,പക്ഷെ ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുക യാഥാർത്ഥ്യബോധത്തോടെയാകും . ശബരിമല വിഷയത്തിൽ വിശ്വാസവും ,ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാർട്ടികൾക്കും ഉണ്ട് .അതിനു ദോഷം ചെയ്യാൻ ശ്രമിച്ചാൽ ജനം പ്രതികരിക്കും ,തീർച്ചയാണ് .ചങ്ങനാശ്ശേരി സെന്റ് തെരാസസ് സ്ക്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് .