മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

April 23, 2019 0 By Editor

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുലായംസിങ് യാദവ് അടക്കമുള്ളവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും.സുരക്ഷാപ്രശ്നങ്ങളാല്‍ മാറ്റിവെച്ച ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പും ഈ ഘട്ടത്തില്‍ നടക്കും. കര്‍ണ്ണാടകയില്‍ അവസാനഘട്ടത്തില്‍ 14 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് . ബംഗാള്‍ ,ജമ്മുകശ്മീരിലെ അനന്ത്നാഗ്, ഗോവ, ദാമന്‍ദിയു, നാഗര്‍ഹവേലി, അസം തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.