കാട്ടുകൂണില്‍ നിന്ന് ക്യാന്‍സര്‍ പ്രതിരോധ മരുന്ന് ; ചെന്നൈയിലെ പ്രഫസര്‍ക്ക് പേറ്റന്റ്

കാട്ടുകൂണില്‍ നിന്ന് ക്യാന്‍സര്‍ പ്രതിരോധ മരുന്ന് ; ചെന്നൈയിലെ പ്രഫസര്‍ക്ക് പേറ്റന്റ്

May 8, 2019 0 By Editor

ചെന്നൈ: ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മരുന്ന് കാട്ടുകൂണുകളില്‍ നിന്നും വികസിപ്പിച്ചെടുത്തിന്റെ പേറ്റന്റ് സ്വന്തമാക്കി മദ്രാസ് യൂണിവേഴ്സിറ്റി പ്രഫസര്‍ വെങ്കടേശന്‍ കവിയരശന്‍.പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന കാട്ടുകൂണുകളില്‍ നിന്നും ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ലെന്റിനസ് ട്യുബര്‍ഗം എന്ന വസ്തുവാണ് മദ്രാസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ വെങ്കടേശനും അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി ജെ. മഞ്ജുനാഥനും വേര്‍തിരിച്ചെടുത്തത്. 1960 മുതല്‍ പ്രഫസര്‍ വെങ്കടേശന്‍ കവിയരശന്‍ കൂണുകളുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്.

2012 ലാണ് പേറ്റന്റിനായി സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയിരുന്നത്. ഉയര്‍ന്ന പോഷക മൂല്യം ഉള്ള ലെന്റിനസ് എന്ന ഘടകം ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.

മരക്കാലന്‍ എന്ന പ്രാദേശികനാമത്തില്‍ അറിയപ്പെടുന്ന ഈ കൂണ്‍ പ്രത്യേക സമയങ്ങളില്‍ മാത്രമെ പശ്ചിമഘട്ടത്തില്‍ ഉണ്ടാകാറുള്ളുവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ കൊല്ലിമലയില്‍ നിന്നാണ് മരക്കാലന്‍ എന്ന കൂണിനെ കണ്ടെത്തിയത്. കൊല്ലിമലയിലെ ആദിവാസി വിഭാഗങ്ങള്‍ കാലങ്ങളായി ഈ കൂണ്‍ ഭക്ഷണ വിഭവമായി ഉപയോഗിക്കുന്നുണ്ട്