വയനാട്ടിൽ കോളറ പടരുന്നു ; ആരോഗ്യമേഖലയിൽ കടുത്ത  ആശങ്ക

വയനാട്ടിൽ കോളറ പടരുന്നു ; ആരോഗ്യമേഖലയിൽ കടുത്ത ആശങ്ക

May 11, 2019 0 By Editor

വയനാട്ടിൽ നാലുപേർക്ക് കോളറ സ്ഥിരീകരിക്കുകയും പത്തുപേർ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതോടെ ആരോഗ്യമേഖലയിൽ ആശങ്ക പടരുന്നു. ഇന്നലെ രണ്ടുകുട്ടികൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗികളെല്ലാം ഐസോലേഷൻ വാർഡുകളിൽ ചികിത്സയിലാണ്.
ആരുടെയും നില ഗുരുതരമല്ല.ഇതിന് പുറമെ വ്യാഴാഴ്ച കോളറ ലക്ഷണങ്ങളോടെ ഒരു കുട്ടിയെക്കൂടി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള എല്ലാവരും അസം സ്വദേശികളാണ്.
തോട്ടംമേഖലയിൽ കാലങ്ങളായി തുടരുന്ന അനാരോഗ്യ പ്രവണതകൾ തന്നെയാണ് പകർച്ചവ്യാധി ഭീഷണിയിലേക്ക് എത്തിച്ചതെന്നാണ് നിഗമനം.കോളറ സ്ഥിരീകരിച്ച അസം സ്വദേശികളുടെ കാര്യത്തിലും ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിൽ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിച്ചിട്ടില്ല എന്നാണ് സൂചന.ആരോഗ്യവകുപ്പ് പ്രവർത്തകർ പ്രദേശത്ത് ബോധവത്കരണ പ്രവർത്തനം നടത്തുന്നുണ്ട്.