കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു

കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു.

സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില കേന്ദ്രങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജോയ് എബ്രഹാമിന്റെ കത്തിനെ കുറിച്ചുള്ള ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാല്‍ താൽകാലിക ചെയർമാനെ തെരഞ്ഞെടുത്തത് ഇലക്ഷൻ കമ്മീഷനെ കത്ത് മുഖേന അറിയിച്ചെങ്കിൽ അത് സ്വാഭാവിക നടപടിയാണെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *