
ശിവരഞ്ജിത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല
July 17, 2019യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ കൈവശമുള്ള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. ഭുവനേശ്വറില്‍ നടന്ന അന്തര്‍സര്‍വകലാശാല അമ്പെയ്ത്തു മത്സരത്തിലും സര്‍വകലാശാലയില്‍ നടന്ന ഹാന്‍ഡ്‌ബോള്‍ മത്സരത്തിലും ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു.