സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍

July 23, 2019 0 By Editor

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയുമായി ഉടന്‍ തന്നെ പോലീസിനെ സമീപിച്ചു.പോലീസ് സംഭവസ്ഥലത്തെത്തി സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സജീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. സജീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.