
അഴിയൂരിൽ മുറ്റത്തെ മുല്ല കർമ്മ പദ്ധതി പത്തുലക്ഷം രൂപ വരെ വായ്പ്പാ സൗകര്യം
September 4, 2019കൊള്ളപ്പലിശക്കാരിൽനിന്നും സാധാരണ സ്ത്രീകൾക്ക് ആശ്വാസം പകരുന്നതിനായി സഹകരണവകുപ്പ് നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല കാർഷികപദ്ധതിയുടെ ഔപചാരികഉത്‌ഘാടനം അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.പ്രമോദിൻറെ അദ്ധ്യക്ഷതയിൽഅഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ . ടി .അയുബ്ബ് നിർവ്വഹിച്ചു . പ്രധാനമന്ത്രികൃഷി സിൻജായ് യോജന പ്രകാരം കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളുടെ നിർമ്മാണത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി നടപ്പിലാക്കാനും പഞ്ചായത്ത് കാർഷിക കർമ്മ സമിതി യോഗം തീരുമാനിക്കുകയുണ്ടായി . അഴിയൂർ സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ പത്തുലക്ഷം രൂപ വരെ വായ്‌പ നൽകിക്കൊണ്ടാണ് മുറ്റത്തെ മുല്ല കാർഷിക പദ്ധതി നടപ്പിലാക്കുന്നത് .
അസി .രജിസ്ട്രാർ ജനറൽ വടകര സി കെ സുരേഷ് ചടങ്ങിൽ പദ്ധതി വിശദീകരിച്ചു ഓണക്കിറ്റ് വിപണിയിലറക്കുന്നതിന്റെ ഉൽഘാടനം അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദും മുറ്റത്തെ മുല്ല വായ്പയുടെ ബാങ്ക് പാസ്സ് ബുക്ക് വിതരണം കെ.എസ്.നായരും നിർവ്വഹിച്ചു .
ബാങ്ക് ഡയറക്ടർമാരായ പി.ശ്രീധരൻ ,കെ സുഗതൻ, ടി.കെ.സുഗന്ധി,മീര,കുടുബശ്രീ സി.എഡി-എസ്.ചെയർപെഴ്സൺ ബിന്ദു ജയ്സൺ ,ബാങ്ക് സെക്രട്ടറി രഞ്ചിത്ത്, എന്നിവർ സംസാരിച്ചു. കമ്പോളത്തിൽ ഇടപ്പെടൽ നടത്തി വിലക്കുറവിൽ ആവശ്യ വസ്തുക്കൾ എത്തിക്കുക എന്നതിന്റെ ഭാഗമായാണ് ഓണക്കിറ്റ് വിപണിയിലറക്കിയതെന്ന് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് പറഞ്ഞു . കുഞ്ഞിപ്പള്ളി റയിൽവേ മേൽപ്പാലത്തിൽ അഴിയൂർ പഞ്ചായത്ത് മുൻകൈയ്യെടുത്ത് സ്ഥാപിച്ച അറുപത് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം സി .കെ .നാണു എം എൽ എ നിർവ്വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി