ഓസ്‌ട്രേലിയന്‍ ഫുട്ബോളില്‍ ഇനി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം

ഓസ്‌ട്രേലിയന്‍ ഫുട്ബോളില്‍ ഇനി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം

November 7, 2019 0 By Editor

വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്കൊപ്പം തുല്യവേതനം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍. രാജ്യത്ത് വനിതാ ടീമിനുള്ള പിന്തുണ മൂലമാണ് പുതിയ തീരുമാനം. തുല്യ വേതനത്തിനായി സ്ത്രീകള്‍ കാലങ്ങളായി ശബ്ദമുയര്‍ത്തുകയാണ്. പക്ഷേ ആ ആവശ്യത്തിനോട് എല്ലായ്‌പ്പോഴും ലോകം മുഖം തിരിക്കാറാണ് പതിവ്. ആ പതിവ് തെറ്റിച്ച് ചിലയിടങ്ങളില്‍ മാറ്റത്തിന്റെ കാറ്റ് വീശാറുണ്ട്. അത്തരത്തിലൊരു മാറ്റമാണ് ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഭാഗത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ വനിതാ ടീമായ മെറ്റില്‍ഡാസിന് പുരുഷ ടീമായ സോക്കറൂസിനൊപ്പം വേതനം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഓസ്‌ട്രേലിയയില്‍ പുരുഷ ഫുട്‌ബോള്‍ ടീമിനേക്കാള്‍ ജനപിന്തുണയും സ്വീകാര്യതയും വനിതാ ടീമിനാണ് കൂടുതല്‍.