വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്ന പരാതിയിൽ നിന്ന് സി.പി.എം പിൻമാറുന്നു

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്ന പരാതിയിൽ നിന്ന് സി.പി.എം പിൻമാറുന്നു

November 27, 2019 0 By Editor

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്ന പരാതിയിൽ നിന്ന് സി.പി.എം പിൻമാറുന്നു. പരാതി അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ തെളിവ് നൽകാൻ സി.പി.എം അടക്കമുള്ള പരാതിക്കാർ തയ്യാറായില്ല. കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ പരാതി അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന് വേണ്ടി എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നായിരിന്നു സി.പി.എമ്മും മറ്റ് രണ്ട് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയേയും ജില്ലാ കലക്ടറേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ ചുമതലപ്പെടുത്തി. എന്നാൽ ഡി.ജി.പി അന്വേഷിച്ച പരാതിയിൽ തെളിവ് നൽകാൻ പരാതിക്കാർ ആരും എത്തിയില്ല.