ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സിങ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴ

ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സിങ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴ

December 20, 2019 0 By Editor

ഉത്തര്‍പ്രദേശ്: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ. തടവ് ശിക്ഷ ജീവിതാവസാനം വരെ. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് പ്രത്യേക കോടതി വിധി. 25 ലക്ഷം രൂപ പിഴയൊടുക്കണം, 10 ലക്ഷം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും കോടതി. എന്നാല്‍ പൊതുരംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും തീഹാര്‍ ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സെന്‍ഗറിന്‍റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam