കടയടപ്പ് ആഹ്വാനത്തെ നേരിടാന്‍ വ്യാപാരികള്‍ക്കിടയില്‍ പുതിയ സംഘടന

January 18, 2020 0 By Editor

2014ല്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ വ്യാപാരി വ്യവസായി സംഘം പുനരുജ്ജീവിപ്പിക്കാന്‍ ഹൈന്ദവ സംഘടനകള്‍ ശ്രമം തുടങ്ങി. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള വിശദീകരണയോഗങ്ങള്‍ നടക്കുന്നിടത്ത് വ്യാപാരികള്‍ കടകളടച്ചിടുന്ന സാഹചര്യത്തിലാണിത്.ആര്‍‌എസ്‌എസിന്റെയോ ബിജെപിയുടേയോ നേരിട്ടുള്ള മേല്‍‌നോട്ടത്തിലല്ല സംഘടനയെങ്കിലും പ്രവർത്തകരുടെ സജീവ പിന്തുണയുണ്ട്. നിലവില്‍ സംസ്ഥാനത്ത് വ്യാപാരമേഖലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുമാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ഭാഗമായി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ മതമൗലികവാദശക്തികളുടെ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്നും അവര്‍ക്ക് തൊഴില്‍ നിഷേധിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ വ്യാപാരി വ്യവസായി സംഘം ഉയർന്നു വരുന്നത്.