സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയിടിയുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് 6,675 രൂപയിലും പവന് 53,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. മെയ് 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
തുടര്‍ച്ചയായി സ്വര്‍ണ വില ഇടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിങ്ങ് നടത്തുന്നത് പ്രയോജനം ചെയ്യും. ഫെഡ് ഒഫിഷ്യലുകള്‍ സംസാരിക്കാനിരിക്കുന്നതും അമേരിക്കന്‍ സിപിഐ ഡേറ്റ വരാനിരിക്കുന്നതുമാണ് സ്വര്‍ണത്തിന് ഒരു ശതമാനം നഷ്ടം നല്‍കിയത്. അതേസമയം സംസ്ഥാനത്തെ വെള്ളി വില വര്‍ധിച്ചു. ഗ്രാമിന് 1 രൂപ വര്‍ധിച് 91 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.