ഇന്ത്യയും അമേരിക്കയും 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ഇന്ത്യയും അമേരിക്കയും 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

February 25, 2020 0 By Editor

ഡല്‍ഹി: ഇന്ത്യയും യു.എസും 300കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു.എസില്‍ നിന്ന്​ 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ വാങ്ങുമെന്നും ഹൈദരാബാദ്​ ഹൗസിലെ കൂടിക്കാഴ്​ചക്ക്​ ശേഷം സംയുക്തപ്രസ്​താവനയില്‍ ഡോണള്‍ഡ്​ ​ട്രംപ്​ പറഞ്ഞു.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കും. പ്രകൃതി വാതക നീക്കത്തിന് ഐഒസിഎക്‌സോണ്‍മൊബില്‍ കരാറിലും ധാരണയായി. ഇരു രാജ്യങ്ങളും ഭീകരവാദത്തിനെതിരെ നിലകൊള്ളുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അപാച്ചെ-എം. എച്ച്‌​ 60 റോമിയോ ഹെലികോപ്​റ്റര്‍ ഉള്‍പ്പെടെ ഇന്ത്യ യു.എസില്‍ നിന്ന്​ വാങ്ങും. ഇത്​ ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനിക ശക്തി വര്‍ധിപ്പിക്കുമെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. നേരത്തേ ഇരു രാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച്‌​ ധാരണയായ കരാര്‍ ചൊവാഴ്​ച ഒപ്പുവെക്കുകയായിരുന്നു.