ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ്

April 27, 2020 0 By Editor

ഖത്തർ; ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.രാജ്യത്ത് പുതുതായി 957 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 ആയി. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 90 ശതമാനത്തിന്‍റെയും ആരോഗ്യനില തൃപ്തികരണമാണെന്നതും മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറവാണെന്നതും ആശ്വാസകരമാണ്.