മുക്കത്ത്‌ ലോക്ഡൗണ്‍ ലംഘനത്തിന് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു

May 17, 2020 0 By Editor

മുക്കം: ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്തിയിട്ടും ലോക്ഡൗണ്‍ ലംഘനം നടത്തിയ കൊടിയത്തൂരിലെ രണ്ടു വ്യാപാരികള്‍ക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടോളം പേര്‍ക്കെതിരെയും മുക്കം പോലീസ് കേസ് എടുത്തു. കൊടിയത്തൂര്‍ കെ.കെ. സ്റ്റോഴ്‌സ് ആന്‍ഡ് സാനിറ്ററിസ് ഉടമ കുറവന്‍ കടത്തു ജാഫറിനെതിരെയും എസ്‌എഎസ് വെജിറ്റബിള്‍സ് ഉടമ എള്ളെങ്ങല്‍ ഷെരീഫിനെതിരെയുമാണ് കേസ് എടുത്തത്.വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിട്ടും കടകള്‍ അടക്കാതെ കച്ചവടം തുടര്‍ന്നതിനാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam